Friday, 29 August 2014

ഹെഡ്മാസ്റ്റര്‍മാരുടെ യോഗം

ബേക്കല്‍ ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് എല്‍ പി / യു പി സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരുടെ ഒരു അടിയന്തിര യോഗം 01/09/2014 ന് തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ബേക്കല്‍ ബി ആര്‍ സി യില്‍ ചേരുന്നതാണ്. യോഗത്തില്‍ മുഴുവന്‍ ഹെഡ്മാസ്റ്റര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

MEETING OF SURPLUS TEACHERS


It is decided to convene a meeting of surplus teachers of all subjects of this District on 1/9/2014 at GUPS Kasaragod Annex (Near Office of the A.E.O Kasaragod) at 11 AM. All teachers are directed to attend the meeting without fail.

Thursday, 28 August 2014

ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കുന്നു.


'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി. ഓരോ ഉപജില്ലയിലും എല്‍ പി, യു പി ബ്ലോഗുകള്‍ക്കും വിദ്യാഭ്യാസജില്ലയില്‍ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്കും പുരസ്കാരം നല്‍കും. റവന്യൂ ജില്ലാ തലത്തില്‍ മികച്ച എല്‍ പി, യു പി, ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്ക് സമ്മാനം നല്‍കും. സപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തിലെ മികവാണ് വിലയിരുത്തലിനായി പരിഗണിക്കുക. ഇതിനായി മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ഐ ടി @ സ്കൂളിനെ ചുതലപ്പെടുത്തി. വിവിധ തലങ്ങളായി എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ എന്നിവരുടെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണയ സമിതികള്‍ ഇതിനായി രൂപീകരിക്കും. അര്‍ എം എസ് എ, എസ് എസ് എ, ഡയറ്റ്, ഐ ടി @ സ്കൂള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അതത് തലങ്ങളില്‍ കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും.

Monday, 18 August 2014

സംഘടനാ പ്രതിനിധികളുടെ യോഗം


വിദ്യാലയങ്ങളില്‍ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ Q.M.T യുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബേക്കല്‍ ബി ആര്‍ സി യുടെ പരിധിയില്‍ ഉള്ള സ്കുളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്കുള്ള പരിശീലനം 18.08.2014 രാവിലെ 10 മണിക്ക് ബേക്കല്‍ ബി ആര്‍ സി യില്‍ ആരംഭിച്ചു. . . ഒ ശ്രീ രവിവര്‍മ്മന്‍ ഉദ്ഘാടനം ചെയ്തു. 54 സ്കുളുകളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. QMT യുടെ പ്രാധാന്യത്തെ കുറിച്ച് ബി. പി.. ശിവാനന്ദന്‍ മാസ്ററര്‍ സംസാരിച്ചു.

ബേക്കല്‍ ഉപജില്ലയിലെ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം 22-ന് 2.30-ന് ബേക്കല്‍ ബി.ആര്‍.സി.യില്‍ ചേരും. ഓരോ സംഘടനയുടെയും രണ്ടുവീതം പ്രതിനിധികള്‍ പങ്കെടുക്കണം

BLEND രണ്ടാം ഘട്ട പരിശീലനം

ജൂലൈ 18, 19 തീയ്യതികളില്‍ തച്ചങ്ങാട് ഗവണ്‍മെന്റ് ഹൈസ്കൂളിലും, പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലുമായി നടന്ന രണ്ടാം ഘട്ട BLEND പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ താഴെപറയുന്ന സ്കൂളുകള്‍ക്ക് ആഗസ്റ്റ് 22, 23 തീയ്യതികളില്‍ ഐ ടി അറ്റ് സ്കൂളിന്റെ ജില്ലാ പ്രോജക്ടാഫീസില്‍  (ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് എതിര്‍വശം, പുലിക്കുന്ന്, കാസറഗോഡ്) വെച്ച് ദ്വിദിന പരിശീലനം നടത്തുന്നതാണ്. BLEND ന് ഇനിയൊരു പരിശീലനം ഇല്ലാത്തതിനാല്‍ പ്രസ്തുത സ്കൂളുകള്‍ നിര്‍ബന്ധമായും രണ്ടാം ഘട്ടപരിശീലനത്തില്‍  സംബന്ധിക്കേണ്ടതാണ്. ഒന്നാം ഘട്ട പരിശീലനത്തിന്റെ തുടര്‍ച്ചയും അതിന്റെ അഡ്വാന്‍സ്ഡ് പരിശീലനവുമായതിനാല്‍ അതില്‍ പങ്കെടുത്ത അധ്യാപകര്‍ തന്നെയായിരിക്കണം ഇതിലും പങ്കെടുക്കേണ്ടത്.പരിശീലനത്തിനെത്തുന്ന അധ്യാപകര്‍ നിര്‍ബന്ധമായും ലാപ്പ്ടോപ്പ്, ചാര്‍ജ്ജര്‍, മൗസ് എന്നിവ കൊണ്ട് വരേണ്ടതാണ്.NAME OF SCHOOL DATE AND CENTRE REMARKS
1 GFLPS BEKAL DRC KASARAGOD
(IT @ SCHOOL PROJECT DISTRICT OFFICE, KASARAGOD)
22ND AND 23 AUGUST 2014
9.45 AM TO 04.15 PM
NIL
2 ALPS KARIPODY NIL
3 GWLPS BARE NIL
4 KHILIRIYA EMLPS BEKAL NIL
5 NOORUL HUDA EMLPS KOTTIKULAM NIL
6 GLPS UDMA NIL
7 GLPS CHERKAPARA NIL
8 GMUPS PALLIKERE NIL
9 AZEEZIA EMLPS CHITHARI NIL
10 GLPS THIRUVAKOLI NIL
11 GUPS KEEKAN ATTEND LAST DAY ONLY
12 GUPS VELESHWARAM ATTEND LAST DAY ONLY

Saturday, 16 August 2014

WIFS പരിശീലനം


Weekly Iron Folic Acid Supplementation (WIF) 

എസ് ഐ ടി സി മാര്‍ക്കുള്ള പരിശീലനം

സ്കൂളുകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന Weekly Iron Folic Acid Supplementation (WIF) പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള സോഫ്ററ്‌വെയര്‍ സ്കൂളധികൃര്‍ക്ക് പരിയപ്പെടുത്തുന്നതിന്  വേണ്ടി  മുഴുവന്‍ ഹൈസ്കൂളുകളിലേയും, യു പി സ്കൂളുകളിലേയും (ഹൈസ്കൂള്‍ അറ്റാച്ച്ഡ് യു പി ഉള്‍പ്പെടെ) എസ് ഐ ടി സി മാര്‍ക്ക് പരിശീലനം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.  ബേക്കല്‍ ഉപജില്ലയിലെ പരിശീലനം 21/08/2014 ന് ഉച്ചക്ക് 2 മണിക്ക് ബേക്കല്‍ ബി ആര്‍ സി യില്‍ വെച്ച് നടത്തുന്നതാണ്. ഹൈസ്കൂള്‍ അറ്റാച്ച്ഡ് യു പി ഉള്‍പ്പെടെ എല്ലാ യു പി സ്കൂളുകളില്‍ നിന്നും, ഹൈസ്കൂളുകളില്‍ നിന്നും എസ് ഐ ടി സി മാര്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കേണ്ട സ്കൂളുകളുടെ പേര് വിവരം ചുവടെ നല്‍കിയിരിക്കുന്നു.

SL NO SCHOOL CODE NAME OF SCHOOL TYPE SECTION
1 12007 G. F. H. S. S. Bekal Government HS
2 12008 G. H. S. S. Pallikera Government HS
3 12009 G. H. S. S. Periye Government HS
4 12011 G. H. S. Pakkam Government HS
5 12012 Govt. H.S.S Kalliot Government HS
6 12013 G. H. S. S. Udma Government HS
7 12016 G.V. H.S. S. Kuniya Government HS
8 12018 M.P. S. G. V. H. S. S. Bellikoth Government HS
9 12020 G. H. S. S. Ravaneshwar Government HS
10 12060 G. H. S. Thachangad Government HS
11 12070 GHS BARE Government HS
12 12233 G. U. P. S. Agasarahole Government UP
13 12234 G. F. U. P. S. Ajanur Government UP
14 12235 G. U. P. S. Ayambara Government UP
15 12236 G. U. P. S. Bare Government UP
16 12237 G. U. P. S. Karichery Government UP
17 12238 G. U. P. S. Keekan Government UP
18 12239 G. U. P. S. Koottakani Government UP
19 12240 G. U. P. S. Kottikulam Government UP
20 12241 G. F. U. P. S. Kottikulam Government UP
21 12242 G. F. U. P. S. Manikoth Government UP
22 12243 G. M. U. P. S. Pallikera Government UP
23 12244 G. U. P. S. Pullur Government UP
24 12245 G. U. P. S. Puthiyakandam Government UP
25 12248 G. U. P. S. Veleswaram Government UP
26 12014 I. H. S. S. Ajanur Aided HS
27 12019 UDAYANAGAR HIGH SCHOOL PULLUR Aided HS
28 12246 H. I. A. U. P. S. Chithari Aided UP
29 12247 S. M. A. U. P. S. Panayal Aided UP
30 12010 AMBEDKAR VIDHYANIKETHAN E.M.H.S.S, PERIYA Unaided Recognised HS
31 12015 J. H. S. S. Chithari Unaided Recognised HS
32 12062 I. E. M. H. S. S. Pallikera Unaided Recognised HS

 


അധ്യാപക പരിശീലനം

        ബേക്കല്‍ ഉപജില്ലയിലെ പ്രൈമറി അധ്യാപകര്‍ക്കുള്ള ഏകദിന ക്ലസ്റ്റര്‍ പരിശീലനം ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
       ഒന്ന്, രണ്ട് ക്ലാസ്സുകളിലെയും യു പി യിലെ കണക്കും ബേക്കല്‍ ബി ആര്‍ സിയിലും മൂന്നാം ക്ലാസ്സിലെയും യു പി സാമുഹികശാസ്ത്രം, സയന്‍സ്, എല്‍ പി, യു പി അറബിക്ക് എന്നീ വിഷയങ്ങള്‍ അഹസറഹോള ഗവണ്‍മെന്റ് യു പി സ്കൂളിലും നാലാം തരം, യു പി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ വിഷയങ്ങളുടെ പരിശീലനം പുതിയകണ്ടം ഗവണ്‍മെന്റ് യു പി സ്കൂളിലുമാണ് നടക്കുക.

Friday, 8 August 2014

ടി.ടി.ഐ.അധ്യാപകര്‍ക്കുള്ള ചതുര്‍ദിന ഐ.ടി പരിശീലനം ആരംഭിച്ചു

ജില്ലയിലെ ടി ടി ഐ കളിലെ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ ആദ്യസ്പെല്‍ ഐ ടി @ സ്കൂളില്‍ ആരംഭിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കരിക്കുലം മാറിയ സാഹചര്യത്തില്‍ മുഴുവന്‍ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യാനും ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു ചടങ്ങില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ബ്ലെന്റ് പദ്ധതി ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ ടി ടി ഐ കള്‍ക്കും ബ്ലോഗ് നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നായന്‍മാര്‍മൂല ‍ടി ടി ഐ പ്രിന്‍സിപ്പല്‍ ഡോ. ഇ വി കുഞ്ഞിരാമന്‍ ആശംസകള്‍ നേര്‍ന്നു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ടി സുരേഷ് നന്ദിയും പറഞ്ഞു.