Wednesday 24 September 2014

അധ്യാപകസംഘടനാ പ്രതിനിധികളുടെ യോഗം





ബേക്കല്‍ ഉപജില്ലാ അംഗീകൃത അധ്യാപകസംഘടനാ പ്രതിനിധികളുടെ യോഗം 25/09/2014 ന് ഉച്ചക്ക് 2.30 ന് ബേക്കല്‍ ബി.ആര്‍.സി.യില്‍ ചേരും. സംഘടനാപ്രതിനിധികള്‍ പങ്കെടുക്കണമെന്ന് എ.ഇ.ഒ. അഭ്യര്‍ഥിക്കുന്നു

ശാസ്ത്രോത്സവം സംഘാടക സമിതി യോഗം

ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേളയുടെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപികരണയോഗം 01/10/2014 ന് ബുധനാഴ്ച ഉച്ചക്ക് 2.30 ന് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേരുന്നതാണ്. ബന്ധപ്പെട്ട എല്ലാവരും സംബന്ധിക്കുവാന്‍ താത്പ്പര്യം.

മംഗള്‍യാന്‍ വിജയദിനാചരണം

ഭാരതത്തിന്റെ ചൊവ്വാ ദൗത്യ വാഹനമായ 'മംഗള്‍യാന്‍' വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഓരോ ഭാരതീയന്റെയും അഭിമാനമായ ഈ സംരംഭത്തിന് വിജയാശംസകള്‍ നേരുന്നതിനായി നാളെ (25/09/2014) രാവിലെ സ്കൂള്‍ അസംബ്ലി ചേരേണ്ടതും 'മംഗള്‍യാന്‍' സംബന്ധമായ ലഘുവിവരണം കുട്ടികള്‍ക്ക് നല്‍കേണ്ടതുമാണ്.

Monday 22 September 2014

Conference

The HM's conference(Govt., Aided, UP, LP)  will be held on 26/09/2014 Friday at BRC Bekal at 10.30 am all are requested to be present in time.

Sunday 21 September 2014

ബേക്കല്‍ ഉപജില്ല - മേളകള്‍ 2014


         ബേക്കല്‍ ഉപജില്ലയിലെ വിവിധമേളകള്‍ നടത്തുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് ഏകദേശ തീരുമാനമായി. ഇതനുസരിച്ച്,
കായികമേള – ജി എച്ച് എസ് എസ് ഉദുമ
ശാസ്ത്രോത്സവം – ഐ എച്ച് എസ് എസ് അജാനൂര്‍
കലോത്സവം – ജി വി എച്ച് എസ് എസ് കുണിയ
വിദ്യാരംഗം സാഹിത്യവേദി – ഇസ്ലാമിയ എ എല്‍ പി എസ് ബേക്കല്‍
എന്നിവിടങ്ങളില്‍ നടക്കും.
         കായികമേളയുടെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപികരണയോഗം 29/09/2014 ന് തിങ്കാളാഴ്ച ഉച്ചക്ക് 2.30 ന് ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേരുന്നതാണ്. മറ്റ് മേളകളുടെ സംഘാടകസമിതി രൂപീകരണയോഗത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.