Wednesday 5 November 2014

സ്കൂള്‍കലോത്സവം 2014-2015_അറിയിപ്പ്

31-മത് ബേക്കല്‍ ഉപജില്ല   കേരളാസ്കൂള്‍കലോത്സവം  2014-2015    

ഗവ: യു.പി.സ്കൂള്‍ പുല്ലൂര്‍ 
ഡിസംബര്‍ 1,2,3,4,5

സര്‍ക്കുലര്‍

 
        കേരള സ്കൂള്‍ കലോത്സവ മാനുവല്‍ 2008 GO (G) No 39544/N3/06 Gen Education Dated 16-10.2008ന് വിധേയമായിട്ടായിരിക്കും ഈ വര്‍ഷത്തെ കേരള സ്കൂള്‍ കലോത്സവം നടക്കുന്നത്. മാനുവലില്‍ വരുത്തുന്നമാറ്റങ്ങള്‍ കലോത്സവത്തിന് ബാധകമായിരിക്കും.                        
1) കേരള സ്കൂള്‍ കലോത്സവം LP,UP, HS,HSS (അറബിക് സാഹിത്യോത്സവം സംസ്കൃതോത്സവം ഉള്‍പ്പെടെ)
www.school kalolsavam.in/kalolsavam 2014 എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ എന്‍ട്രി നടത്തി ഒരു കോപ്പി നവംബര്‍ 15 നുളളില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.
2) (i) കേരള സ്കൂള്‍ കലോത്സവം എല്‍.പി വിഭാഗത്തിലെ 13 വ്യക്തിഗത ഇനങ്ങളിലെ 9ഇനങ്ങളിലും 3 . ഗ്രൂപ്പിനങ്ങളിലെ 2ഇനങ്ങളിലും മാത്രമേ ഒരു വിദ്യാലയത്തിന് മത്സരിക്കുവാന്‍ പാടുളളൂ.
(ii)കേരള സ്കൂള്‍ കലോത്സവം യു.പി വിഭാഗത്തിലെ 26വ്യക്തിഗത ഇനങ്ങളിലെ13ഇനങ്ങളിലും 7ഗ്രൂപ്പിനങ്ങളിലെ . 3 ഇനങ്ങളിലും മാത്രമേ ഒരു വിദ്യാലയത്തിന് മത്സരിക്കുവാന്‍ പാടുളളൂ . 3)സംസ്കൃതോത്സവത്തില്‍ എല്ലാഇനങ്ങളിലും ഒരു സ്കൂളില്‍ നിന്ന് മത്സരിക്കാം.സംസ്കൃതം ഒന്നാം ഭാഷയായി . പഠിക്കുന്നവര്‍ മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുളളൂ.                                                                                               4)അറബിക് സാഹിത്യോത്സവത്തില്‍ എല്ലാ ഇനങ്ങളിലും ഒരു സ്കൂളില്‍ നിന്ന് മത്സരിക്കാം. അറബിക്
പദ്യം ചൊല്ലലില്‍ പങ്കെടുക്കുന്ന കുട്ടിക്ക് സ്കൂള്‍ കലോത്സവത്തിലെ അറബി പദ്യം ചൊല്ലലില്‍ പങ്കെടുക്കാന്‍
അര്‍ഹതയില്ല. അറബിക് ഭാഷ പഠിക്കുന്ന കുട്ടിക്കള്‍ക്ക് മാത്രമേ അറബിക് സാഹിത്യോത്സവത്തില്‍
പങ്കെടുക്കാന്‍ അര്‍ഹതയുളളൂ.
 5) സ്കൂള്‍ കലോത്സവത്തില്‍ ഒരു കുട്ടി (എല്‍.പി, യു.പി, എച്ച്.സ്, എച്ച്.എസ്.എസ്) പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മാത്രമേ മത്സരിക്കാന്‍ പാടുളളൂ. 6)കഥാപ്രസംഗത്തിന് പിന്നണിയില്‍ തബല /മൃദംഗം/ഹാര്‍മോണിയം/ശ്രുതിപ്പെട്ടി/സിംബല്‍/ടൈമിങ്ങ്  ക്ലാര്‍നെറ്റ് / വയലിന്‍ എന്നിവയ്ക്ക് 4 കുട്ടികള്‍ വരെയാകാം പിന്നണിയില്‍ ഉളളവരെ എന്‍ട്രിലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്
7) ദേശഭക്തി ഗാനത്തിന് പിന്നണി പാടില്ല
8)നാടകമത്സരത്തില്‍ കുട്ടികള്‍ മാത്രമേ പങ്കെടുക്കാവൂ. പിന്നണിയില്‍ ഉളളവരെ എന്‍ട്രിലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ് 
പിന്നണിയില്‍ 3 പേര്‍ ആകാം.
9)ചെണ്ട,തായമ്പക,എന്നീ ഇനത്തിന് അനുസാരി വാദ്യമാകാം (ഒരു ഇലത്താളം,രണ്ട് ഇടംതല,ഒരു വലംതല എന്നിങ്ങനെ 4 പേര്‍ ആകാം)
10) മദ്ദളത്തിന് അനുസാരി വാദ്യമാകാം . (ഒരു ഇലത്താളം ,ഒരു വലംതല എന്നിങ്ങനെ 2 പേര്‍)
11)ഭരതനാട്യം,കുച്ചുപ്പുടി,മോഹിനിയാട്ടം,കേരളനടനം,നാടോടിനൃത്തം,സംഘനൃത്തം എന്നീ ഇനങ്ങള്‍ക്ക്പിന്നണിയില്‍ റിക്കാര്‍ഡ് ചെയ്ത സിഡി മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ.
12) വൃന്ദ വാദ്യത്തിനും, ഗാനമേളയ്ക്കും ഉപയോഗിക്കുന്ന സംഗീതഉപകരണങ്ങള്‍ വിദഗ്ധരുടെ പരിശോധനയ്ക്ക്
ശേഷമേ ഉപയോഗിക്കാന്‍ പാടുളളൂ.
13) ലളിതഗാനത്തിന് ശ്രുതിപാടില്ല.

14) രചനാ മത്സരങ്ങള്‍ക്ക് ആവശ്യമായ പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ കുട്ടികള്‍ കൊണ്ടുവരണം   
 15) എല്‍.പി. വിഭാഗം പ്രസംഗ വിഷയം രണ്ട് ദിവസം മുമ്പ് അറിയിക്കുന്നതാണ്.മറ്റ് വിഭാഗങ്ങള്‍ക്ക്
5 മിനുട്ട് മുമ്പ് വിഷയം നല്‍കുന്നതാണ്  
16) തിരുവാതിര, പൂരക്കളി,കഥകളി.മാര്‍ഗ്ഗംകളി എന്നിവയ്ക്ക് ആവശ്യമായ നിലവിളക്കും മറ്റും സംഘാടകര്‍ നല്‍കുന്നതാണ്  
17) ശാസ്ത്രീയസംഗീതത്തിന് ശ്രുതി ഉപയോഗിക്കാം   
18) കഥകളി സംഗീതത്തിന് ചേങ്ങില ഉപയോഗിക്കം .                                                                                                                    19) പിന്നണി അനുവദിച്ചിട്ടുളള ഇനങ്ങള്‍ക്ക് പിന്നണിയില്‍ അതാത് കാറ്റഗറിയിലെ കുട്ടികള്‍ തന്നെയായിരിക്കണം
20) ഗാനമേളയ്ക്കു് വാദ്യോപകരണങ്ങള്‍ വായിക്കുന്നത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തന്നെയായിരിക്കണം
21) ഒപ്പനയ്ക്കും, വട്ടപ്പാട്ടിനും,പക്കമേളമോ പിന്നണിയോ പാടില്ല. മുന്‍പാട്ടുകാര്‍ നിര്‍ബന്ധമാണ്.
22) കോല്‍ക്കളിക്കും ദഫ് മുട്ടിനും പിന്നണി പാടില്ല.
23) മാര്‍ഗ്ഗംകളിക്ക് കുഴിത്താളം ആകാം. പിന്നണി പാടില്ല
24) കേരളനടനം എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗത്തില്‍ ആണ്‍,പെണ്‍ പ്രത്യേക മത്സരം ഉണ്ടായിരിക്കുന്നതാണ്.
25)എല്ലാ രചനാ മത്സരങ്ങളും ഡിസംബര്‍ 1,2 തീയ്യതികളില്‍ നടത്തുന്നതാണ്. കൂടാതെ പ്രസംഗം,എല്ലാ വിഭാഗം മലയാളം  പദ്യം ചൊല്ലല്‍ , എല്‍.പി.കഥാകഥനം എന്നീ മത്സരങ്ങളും അന്നേ
ദിവസം നടത്തുന്നതാണ്.വിശദവിവരം പിന്നീട് അറിയിക്കുന്നതാണ്.
26) റോളിങ്ങ് ട്രോഫികളും, ഷീല്‍ഡുകളും കൈവശമുളളവര്‍ 24-11-2014 തിങ്കളാഴ്ച്ചയ്ക്ക് മുമ്പായി ട്രോഫി,  കമ്മറ്റി കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്
 27) രജിസ്ട്രേഷന്‍ 28-11-2014 വെളളിയാഴ്ച രാവിലെ 10 മണിക്ക് നടത്തുന്നതാണ്
28) എല്‍.പി.കുട്ടിക്ക് 7 രൂപ, യു.പി കുട്ടിക്ക് 15രൂപ, ഹൈസ്കൂള്‍ കുട്ടിക്ക് 20 രൂപ, ഹയര്‍ സെക്കന്ററി കുട്ടിക്ക് 25 രൂപ എന്ന ക്രമത്തില്‍ ഓരോ സ്കൂളും രജിസ്ട്രേഷന്‍ സമയത്ത് അടയ്ക്കേണ്ടതാണ്.
29)എച്ച്.എസ്,എച്ച്.എസ്.എസ് വിദ്യാലയങ്ങള്‍ സ്പെഷ്യല്‍ ഫീസ് വിഹിതം രജിസ്ട്രേഷന്‍ സമയത്ത് അടയ്ക്കേണ്ടതാണ്.
30)കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും നിര്‍ദ്ദേശങ്ങളും www.12244gupspullur.blogspot.in
എന്ന ബ്ലോഗില്‍ ലഭ്യമാണ്.പരിപാടിയുടെ സമ്പൂര്‍ണ്ണ വിജയത്തിന് മുവുവന്‍ ആളുകളുടെയും സഹകരണം സ്നേഹപൂര്‍വ്വം
അഭ്യര്‍ത്ഥിക്കുന്നു.

ശ്രീ.ജി.ശിവരാജന്‍                                                        ശ്രീ.രവിവര്‍മ്മന്‍
ജനറല്‍ കണ്‍വീനര്‍                                                       ട്രഷറര്‍
ഹെഡ്മാസ്റ്റര്‍ ജി.യു.പി.എസ്.പുല്ലൂര്‍                                      എ..ഒ ബേക്കല്‍ ഉപജില്ല

ശ്രീ.ബാലകൃഷ്ണന്‍.എം                                                      ശ്രീ.രാധാകൃഷ്ണന്‍
കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി                                             ചെയര്‍മാന്‍ പ്രോഗ്രാം കമ്മിറ്റി
ജി.യു.പി.എസ്.പുല്ലൂര്‍                                                     ഹെഡ്മാസ്റ്റര്‍ , ജി.യു.പി.എസ്, കരിച്ചേരി
Mob:9495150839                                                 Mob:9495695544

No comments:

Post a Comment